പെൻഷനെ ചൊല്ലി തർക്കം ; ഭർത്താവിനെ ഭാര്യ ബാൽക്കണിയിൽ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തി

crime
crime

കെയ്റോ: ഭർത്താവിനെ താമസിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തി യുവതി. ഈജിപ്തിലെ ഗീസയിലാണ് സംഭവം ഉണ്ടായത്. അഞ്ചാം നിലയിലുള്ള വീടിൻറെ ബാൽക്കണിയിൽ നിന്നാണ് യുവതി ഭർത്താവിനെ താഴേക്ക് എറിഞ്ഞത്. യുവതിയെ അറസ്റ്റ് ചെയ്തു.

താഴേക്ക് വീണ യുവാവ് ഇളയ മകൻറെ കൺമുമ്പിൽ തൽക്ഷണം മരണപ്പെട്ടു. ഗിസയിലെ ഹരം ഏരിയയിലുണ്ടായ സംഭവത്തെ കുറിച്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ച ഉടൻ തന്നെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന ഈജിപ്തുകാരനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവാവിൻറെ തലയോട്ട് തകർന്ന് മസ്തിഷ്കത്തിൽ രക്തസ്രാവമുണ്ടാവുകയും അസ്ഥികൾ ഒടിയുകയും ചെയ്തിരുന്നു.

ഭർത്താവിൻറെ പെൻഷൻ നേരത്തെ തീർപ്പാക്കുന്നതിനെ ചൊല്ലിയാണ് ഇരുവരും വഴക്കുണ്ടാക്കിയതെന്നും തുടർന്ന് യുവതി ഭർത്താവിനെ താഴേക്ക് എറിയുകയായിരുന്നെന്നുമാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരം. മരണകാരണം നിർണയിക്കാൻ മൃതദേഹം പോസ്റ്റോമോർട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾക്ക് പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു.

Tags