പാകിസ്താന്‍ ഇന്ന് തെരഞ്ഞെടുപ്പ് ; പ്രധാന മത്സരം ബിലാവല്‍ ഭൂട്ടോ സര്‍ദാരിയും നവാസ് ഷെരീഫും തമ്മില്‍

pakistan

പാകിസ്താന്‍ ഇന്ന് ജനവിധി തേടും. ഒരു വര്‍ഷത്തെ രാഷ്ട്രീയ അനശ്ചിതത്വത്തിനും അസ്ഥിരതയ്ക്കും ശേഷമാണ് പാകിസ്താനില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. പാര്‍ലമെന്റിലേക്കും നാല് പ്രവശ്യ നിയമനിര്‍മാണ സഭകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുക. രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയാണ് പോളിംഗ്. ഫെബ്രുവരി ഒമ്പതിനാകും വോട്ടെണ്ണല്‍.

പാകിസ്താന്‍ മുസ്‌ലിം ലീഗ് പാര്‍ട്ടി നേതാവ് നവാസ് ഷെരീഫും പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവും ബേനസീര്‍ ഭുട്ടോയുടെ മകനുമായ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയും തമ്മിലാണ് പ്രധാന മത്സരം. മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി തെഹ്‌രീകെ ഇന്‍സാഫ് സ്ഥാനാര്‍ത്ഥികളെ സ്വതന്ത്രരായാകും ജനവിധി തേടുക. തെരഞ്ഞെടുപ്പ് ചിഹ്നം റദ്ദാക്കിയ സാഹചര്യത്തിലാണ് ഈ നീക്കം.

Tags