പാക്കിസ്താനിൽ അക്രമികൾ 23 ബസ് യാത്രക്കാരെ ബസ്സിൽ നിന്ന് പിടിച്ചിറക്കി വെടിവെച്ച് കൊന്നു

gun shoot
gun shoot

കറാച്ചി: പാക്കിസ്താനിലെ ബലൂചിസ്ഥാനിലെ മുസാഖേൽ ജില്ലയിൽ അക്രമികൾ 23 ബസ് യാത്രക്കാരെ വെടിവെച്ച് കൊന്നു. ബസുകളിൽ നിന്ന് ഇറക്കി അവരുടെ തിരിച്ചറിയൽ കാർഡ് പരിശോധിച്ച ശേഷമാണ് അക്രമികൾ യാത്രക്കാരെ തോക്കിനിരയാക്കിയത്.

തിങ്കളാഴ്ച ബലൂചിസ്താനിലെ മുസാഖേൽ ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. നിരോധിത തീവ്രവാദി സംഘമാണ് അക്രമത്തിനു പിന്നിലെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് അയൂബ് ഖോസോ പറഞ്ഞു.

Tags