പാകിസ്താനിൽ ഔദ്യോഗിക പരിപാടികളിൽ ചുവന്ന പരവതാനിയുടെ ഉപയോഗം നിരോധിച്ചു

google news
carpet

ഇസ്‍ലാമാബാദ് : അനാവശ്യ ചെലവുകൾ വെട്ടിക്കുറക്കാനുള്ള നടപടികളുടെ ഭാഗമായി പാകിസ്താനിൽ ഔദ്യോഗിക പരിപാടികളിൽ ചുവന്ന പരവതാനിയുടെ ഉപയോഗം നിരോധിച്ചു. നയതന്ത്ര സ്വീകരണങ്ങൾക്ക് മാത്രമേ ഇനി ഉപയോഗിക്കൂ.

കേന്ദ്രമന്ത്രിമാരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെ സന്ദർശന വേളയിലും ചുവന്ന പരവതാനി ഉപയോഗിച്ചതിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഷഹബാസ് ശരീഫ് നീരസം പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ് നിരോധനം ഏർപ്പെടുത്തിയത്.

Tags