ലോകത്ത് എല്ലാ 11 മിനിറ്റിലും ഒരു സ്ത്രീ കൊല്ലപ്പെടുന്നു : യുഎ

death
ഒരു വനിതയോ പെൺകുട്ടിയോ, പങ്കാളിയാലോ അടുത്ത കുടുംബംഗത്താലോ കൊല്ലപ്പെടുന്നുവെന്നാണ് റിപ്പോർട്ട്. 

ലോകത്ത് എല്ലാ പതിനൊന്ന് മിനിറ്റിലും ഒരു സ്ത്രീ കൊല്ലപ്പെടുന്നു. ഒരു വനിതയോ പെൺകുട്ടിയോ, പങ്കാളിയാലോ അടുത്ത കുടുംബംഗത്താലോ കൊല്ലപ്പെടുന്നുവെന്നാണ് റിപ്പോർട്ട്.

സ്ഥിതി വിവരങ്ങളെ ഉദ്ധരിച്ച് യു.എൻ സെക്രറി ജനറൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 15-49 നും ഇടയിൽ പ്രായമുള്ള എല്ലാ 10 വനിതകളിലും ഒരാൾ ലൈംഗിക-മാനസ്സിക അതിക്രമങ്ങളുടെ ഇരയാണ്. കോറോണാ വ്യാപനത്തിന് ശേഷം 4 ൽ 1 വനിതയും കുടുംബ പ്രശ്‌നങ്ങൾ നേരിടുന്നവരാണെന്നും യു.എൻ പറയുന്നു.

ലോകത്തെ എല്ലാ രാജ്യങ്ങളും വനിതകളുടെ അവകാശങ്ങൾക്കായുള്ള അവബോധം സ്യഷ്ടിക്കാൻ 50 ശതമാനം അധിക തുക മാറ്റി വയ്ക്കണമെന്നും യു.എൻ വ്യക്തമാക്കി.

Share this story