ഉത്തരകൊറിയയുടെ മാലി​ന്യ ബലൂണുകള്‍ വീണത് ദക്ഷി​ണ കൊ​റി​യ​ൻ പ്ര​സി​ഡ​ന്റി​ന്റെ വ​സ​തി​യി​ൽ

utara
utara

സോ​ൾ: ഉ​ത്ത​ര​കൊ​റി​യ​യി​ൽ നി​ന്ന് വി​ട്ട മാ​ലി​ന്യ ബ​ലൂ​ൺ ദ​ക്ഷി​ണ കൊ​റി​യ​ൻ പ്ര​സി​ഡ​ൻ​ന്റി​ന്റെ വ​സ​തി​യു​ടെ വ​ള​പ്പി​ൽ വീ​ണു.

സെ​ൻ​ട്ര​ൽ സോ​ളി​ൽ സ്ഥി​തി​ചെ​യ്യു​ന്ന പ്ര​സി​ഡ​ന്റി​ന്റെ വ​സ​തി​യി​ൽ വീ​ണ ച​പ്പു​ച​വ​റു​ക​ളി​ൽ അ​പ​ക​ട​ക​ര​മാ​യ വ​സ്തു​ക്ക​ളൊ​ന്നും അ​ട​ങ്ങി​യി​ട്ടി​ല്ലെ​ന്നും ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നും ദ​ക്ഷി​ണ കൊ​റി​യ​യു​ടെ പ്ര​സി​ഡ​ൻ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി സ​ർ​വി​സ് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

അ​പ​ക​ട​ക​ര​മാ​യ വ​സ്തു​ക്ക​ൾ ഇ​തു​പോ​ലെ നി​ക്ഷേ​പി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​ത്ത​രം ബ​ലൂ​ണു​ക​ൾ അ​തി​ർ​ത്തി​യി​ൽ​വെ​ച്ചു​ത​ന്നെ വെ​ടി​വെ​ച്ചി​ട​ണ​മെ​ന്ന് സു​ര​ക്ഷ വി​ദ​ഗ്ധ​ർ പ​റ​ഞ്ഞു.

അ​തി​ർ​ത്തി​യി​ലു​ട​നീ​ളം കെ-​പോ​പ് ഗാ​ന​ങ്ങ​ളു​ടെ​യും ഉ​ത്ത​ര​കൊ​റി​യ വി​രു​ദ്ധ സ​ന്ദേ​ശ​ങ്ങ​ളു​ടെ​യും സം​പ്രേ​ക്ഷ​ണം ദ​ക്ഷി​ണ കൊ​റി​യ വ​ർ​ധി​പ്പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഉ​ത്ത​ര കൊ​റി​യ​യു​ടെ ഏ​റ്റ​വും പു​തി​യ ബ​ലൂ​ൺ വി​ക്ഷേ​പ​ണം.

Tags