ന്യൂസിലൻഡിലെ മാവോറി രാജാവ് കിംഗി തുഹെയ്തിയ അന്തരിച്ചു

MaoriKing
MaoriKing

വെല്ലിങ്ടൺ: ന്യൂസിലൻഡിലെ മാവോറി രാജാവ് കിംഗി തുഹെയ്തിയ പൂട്ടാറ്റൗ തെ വീറോഹീറോ എഴാമൻ അന്തരിച്ചു. 69 വയസ്സായിരുന്നു. രാജാവായതിന്റെ 18-ാം വർഷികം ആഘോഷിച്ച് ദിവസങ്ങൾക്കുശേഷമാണ് മരണം. ഹൃദയസംബന്ധമായ ശസ്ത്രക്രിയക്കുശേഷമാണ് മരണമെന്ന് കിംഗിതാങ്ങ വക്താവ് റഹുയി പപ അറിയിച്ചു.

1858ൽ സ്ഥാപിതമായ കിംഗിതാങ്ങയുടെ ഏഴാമത്തെ രാജാവാണ് ഇദ്ദേഹം. മാവോറി ഗോത്രങ്ങളെ ഒന്നിപ്പിക്കുന്നതിനാണ് കിംഗിതാങ്ങ രാഷ്ട്രീയ പ്രസ്ഥാനം സ്ഥാപിതമായത്. ബ്രിട്ടീഷ് കോളനിവത്കരണ പശ്ചാത്തലത്തിൽ ഗോത്രങ്ങളുടെ ഭൂമി നഷ്ടപ്പെടുന്നത് തടയുക, മാവോറി സംസ്കാരം സംരക്ഷിക്കുക എന്നിവയായിരുന്നു ലക്ഷ്യം.

Tags