രാജ പർവേസ് അഷ്റഫിനെ പുതിയ പാക് സ്പീക്കറായി നിയമിച്ചു

google news
pak speaker
മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയത്തെ തുടർന്നുണ്ടായ പ്രശ്നങ്ങൾ മൂലം സ്പീക്കർ സ്ഥാനത്തുനിന്ന് ആസാദ് ഖൈസർ ഈ മാസം ഒമ്പതിന് രാജിവെച്ചിരുന്നു.

രാജ പർവേസ് അഷ്‌റഫിനെ പാക് ദേശീയ അസംബ്ലിയുടെ 22ാമത് സ്പീക്കറായി നിയമിച്ചു. എതിരില്ലാതെയാണ് 71 കാരനായ അഷ്റഫ് തെരഞ്ഞെടുക്കപ്പെട്ടത്. തന്നെ സ്പീക്കറായി നിയമിച്ച പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷരീഫിനും മറ്റു പാർട്ടി നേതാക്കൾക്കും അദ്ദേഹം നന്ദിയറിയിച്ചു.

മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയത്തെ തുടർന്നുണ്ടായ പ്രശ്നങ്ങൾ മൂലം സ്പീക്കർ സ്ഥാനത്തുനിന്ന് ആസാദ് ഖൈസർ ഈ മാസം ഒമ്പതിന് രാജിവെച്ചിരുന്നു.

ഇമ്രാൻ അനുകൂലമായ സമീപനമെടുത്തതിന്റെ പേരിൽ ദേശീയ അസംബ്ലിയിൽ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിന് തൊട്ടുമുമ്പ് ഡെപ്യൂട്ടി സ്പീക്കർ ഖാസിം ഖാൻ സുരി രാജിവെച്ചു.

Tags