പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സിംഗപ്പൂരില്‍ എത്തി

Narendra Modi proporation class
Narendra Modi proporation class

സിംഗപ്പൂര്‍: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സിംഗപ്പൂരിലെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനും ഏഷ്യന്‍ രാജ്യത്തുനിന്നുള്ള നിക്ഷേപം ആകര്‍ഷിക്കുന്നതും ലക്ഷ്യമിട്ടാണ് സന്ദര്‍ശനം.

മോദി മൂന്നാം വട്ടം അധികാരത്തിലേറിയതിന്‍റെ ആദ്യഘട്ടത്തിലും സിംഗപ്പൂരില്‍ പുതിയ പ്രധാന മന്ത്രി ലോറന്‍സ് വോങ് ചുമതല ഏറ്റെടുത്തതിന് പിന്നാലെയുമാണ് ഈ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുത്തന്‍ തലത്തിലേക്ക് കൊണ്ടുപോകാന്‍ ഈ സന്ദര്‍ശനം സഹായകമാകും.

Tags