ആഴ്ച്ചയില്‍ അഞ്ച് ദിവസം ഓഫീസില്‍ നേരിട്ടെത്തി ജോലി ചെയ്യാത്ത ഫെഡറല്‍ ഓഫീസര്‍മാരെ പിരിച്ചു വിടും ; മുന്നറിയിപ്പുമായി മസ്‌ക്
വാഷിങ്ടണ്‍: ആഴ്ച്ചയില്‍ അഞ്ച് ദിവസം ഓഫീസില്‍ നേരിട്ടെത്തി ജോലി ചെയ്യാത്ത ഫെഡറല്‍ ഓഫീസര്‍മാരെ പിരിച്ചു വിടുമെന്ന് ഇലോണ്‍ മസ്‌ക്. ട്രംപിന്റ കാബിനറ്റില്‍ സുപ്രധാന പദവി ലഭിച്ച ഇലോണ്‍ മസ്‌കും വിവേക് രാമസ്വാമിയും ഉള്‍പ്പെടുന്ന ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയുടെ ചെലവ് ചുരുക്കല്‍ പദ്ധതിയുടെ ഭാഗമാണ് ഈ നീക്കം എന്നാണ് സൂചന.
വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാനുള്ള വര്‍ക്ക് ഫ്രം ഹോം സംവിധാനം കോവിഡ് കാലത്ത് മാത്രമുള്ളതായിരുന്നെന്നും അല്ലാത്തപക്ഷം അമേരിക്കയിലെ നികുതി ദായകരുടെ പണം ഇത്തരത്തില്‍ വീട്ടില്‍ ഇരുന്ന് വര്‍ക്ക് ചെയ്യേണ്ടവര്‍ക്ക് ശമ്പളമായി നല്‍കേണ്ടതില്ലെന്നുമാണ് ഇരുവരുടേയും അഭിപ്രായം.
ഭരണകൂടത്തിന്റെ ചെലവുകള്‍ ഏകദേശം രണ്ട് ട്രില്യനോളം വെട്ടിക്കുറയ്ക്കുന്നതിനായാണ് ട്രംപ് അധികാരത്തില്‍ എത്തിയപ്പോള്‍ ഗവണ്‍മെന്റ് എഫിഷ്യന്‍സി (DOGE) വകുപ്പ് സ്ഥാപിച്ചത്.