ചൈനയിൽ ആദ്യ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചു
 monkeypox

ചൈനയിൽ ആദ്യ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചു. വിദേശ യാത്രയ്ക്ക് ശേഷം ചോങ്‌ക്വിംഗ് നഗരത്തിലെത്തിയ ആൾക്കാണ് രോഗം കണ്ടെത്തിയത്. കൊവിഡ് ക്വാറന്റൈനിൽ കഴിയവെയാണ് ഇയാളിൽ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയത്.നിലവിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. ഇയാളുമായി സമ്പർക്കത്തിൽ വന്ന എല്ലാവരെയും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞാഴ്ച ഹോങ്കോങ്ങിൽ ആദ്യ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചിരുന്നു.
 

Share this story