കാണാതായ യുവതിയെ പെരുമ്പാമ്പ് വിഴുങ്ങിയ നിലയില്‍ കണ്ടെത്തി

google news
python

ഇന്തോനേഷ്യ: കാണാതായ യുവതിയെ പെരുമ്പാമ്പ് വിഴുങ്ങിയ നിലയില്‍ കണ്ടെത്തി. ദക്ഷിണ സുലവേസി പ്രവിശ്യയിലെ കലംപാങ് ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസിയായ ഫരീദയാണ് കൊല്ലപ്പെട്ടത്. 45 വയസ്സുള്ള ഫരീദയെ അഞ്ച് മീറ്റർ വലിപ്പമുള്ള റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പാണ് വീഴുങ്ങിയത്. 

വ്യാഴാഴ്ച രാത്രിയോടെയാണ് ഇവരെ കാണതായത്. തുടർന്ന് തെരച്ചില്‍ നടക്കുന്നതിനിടെയാണ് വലിയ വയറുമായി ഒരു പെരുമ്പാമ്പിനെ കണ്ടെത്തിയത്. പെരുമ്പാമ്പിനെ പിടിക്കുടി വയറ് മുറിച്ച് പരിശോധിച്ചതോടെയാണ് ഫരീദയുടെ മൃതദേഹം കണ്ടെത്തിയതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Tags