മിഷേൽ ഒബാമയുടെ മാതാവ് മരിയൻ റോബിൻസൺ അന്തരിച്ചു

obama

വാഷിങ്ടൺ: യു.എസ് മുൻ പ്രഥമ വനിത മിഷേൽ ഒബാമയുടെ മാതാവ് മരിയൻ റോബിൻസൺ അന്തരിച്ചു. 86 വയസായിരുന്നു. 1937ൽ ചിക്കാഗോയിലാണ് മരിയൻ ജനിച്ചത്. ആറ് സഹോദരങ്ങളുണ്ട്. മരിയന്റെ കൗമാരകാലത്ത് മാതാപിതാക്കൾ വേർപിരിഞ്ഞു.

ബറാക് ഒബാമ പ്രസിഡന്റായ​ ആദ്യവർഷങ്ങളിൽ മരിയൻ വൈറ്റ്ഹൗസിലുണ്ടായിരുന്നു. ഒബാമയുടെയും മിഷേലിന്റെയും രണ്ട് പെൺകുട്ടികളുടെ സംരക്ഷണ ചുമതലയായിരുന്നു അവർക്ക്. മലിയയുടെയും സാഷയുടെയും പ്രിയപ്പെട്ട മുത്തശ്ശിയായിരുന്നു അവരെന്ന് മിഷേൽ കുറിച്ചിട്ടുണ്ട്.

Tags