ഓസ്‌ട്രേലിയയില്‍ മലയാളികള്‍ മുങ്ങി മരിച്ചു

death

ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ രണ്ടു മലയാളി യുവതികള്‍ കടലില്‍ വീണു മരിച്ചു. നടാല്‍ നാറാണത്ത് പാലത്തിന് സമീപം ഹിബയില്‍ മര്‍വ ഹാഷിം (35), കൊളത്തറ നീര്‍ഷാ ഹാരിസ് (ഷാനി 38) എന്നിവരാണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന നീര്‍ഷയുടെ സഹോദരി റോഷ്‌ന പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇന്നലെ പ്രാദേശിക സമയം വൈകീട്ട് 4.30 ന് ആയിരുന്നു അപകടം. സിഡ്‌നി സതര്‍ലന്‍ഡ്  ഷെയറിലെ കുര്‍ണെലില്‍ അവധി ആഘോഷത്തിന് എത്തിയതായിരുന്നു ഇവര്‍. പാറക്കെട്ടിലിരുന്നപ്പോള്‍ തിരമാലകള്‍ വന്നടിക്കുകയും മൂന്നു പേരും പാറക്കെട്ടുകള്‍ക്കിടയിലൂടെ കടലില്‍ വീഴുകയായിരുന്നു.
റോഷ്‌ന വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസിന്റെ ഹെലികോപ്റ്റര്‍ രക്ഷാ സംഘമാണ് ഇരുവരേയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.
 

Tags