ഇസ്ലാമാബാദില്‍ ലോക്ക്ഡൗണ്‍
Nov 25, 2024, 20:05 IST
ഇസ്ലാമാബാദ്: ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ മോചനം ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) പ്രതിഷേധം കടുപ്പിച്ചതോടെ പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. പ്രതിഷേധം നിയന്ത്രിക്കാനാണ് സുരക്ഷാ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.
പാര്‍ലമെന്റിന് സമീപം ഒത്തുകൂടാനാണ് ആഹ്വാനം. തുടര്‍ന്ന് നഗരത്തിലെ പ്രധാന റോഡുകളെല്ലാം ഷിപ്പിംഗ് കണ്ടെയ്നറുകള്‍ ഉപയോഗിച്ച് പൊലീസ് തടഞ്ഞു. മൊബൈല്‍ ഫോണ്‍ സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. എല്ലാ തരത്തിലുള്ള ഒത്തുചേരലുകളും നിരോധിച്ചിട്ടുണ്ടെന്ന് ഇസ്ലാമാബാദ് പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. കൂടാതെ വന്‍ പൊലീസ് സംഘത്തെയും അര്‍ദ്ധ സൈനിക ഉദ്യോഗസ്ഥരെയും വിന്യസിച്ചു