പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഉറുഗ്വേയിൽ ഇടതു സ്ഥാനാർത്ഥിക്ക് വിജയം
Nov 25, 2024, 19:43 IST
മോണ്ടെവിഡിയോ: തെക്കേ അമേരിക്കൻ രാജ്യമായ ഉറുഗ്വേയിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതു പ്രതിപക്ഷ സ്ഥാനാർത്ഥി യമാൻഡൂ ഒർസിക്ക് ജയം.
സുപ്രധാന തെരഞ്ഞെടുപ്പിൽ കടുത്ത മത്സരത്തിനൊടുവിൽ യമാൻഡൂ ഒർസി യാഥാസ്ഥിതിക ഭരണസഖ്യത്തെ പുറത്താക്കി. മധ്യ-വലത് ഭരണസഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി അൽവാരോ ഡെൽഗാഡോ തന്റെ എതിരാളിയോട് പരാജയം സമ്മതിച്ചു.
തൊഴിലാളിവർഗ മുൻ ചരിത്ര അധ്യാപകനും ഉറുഗ്വേയുടെ ബ്രോഡ് ഫ്രണ്ട് സഖ്യത്തിൽനിന്നും രണ്ട് തവണ മേയറുമായ ഒർസി (57) തന്റെ അനുയായികളെ അഭിവാദ്യം ചെയ്യാൻ വേദിയിലെത്തിയപ്പോൾ ജനക്കൂട്ടം ഒഴുകി. ‘സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും രാജ്യം ഒരിക്കൽ കൂടി വിജയിച്ചു’വെന്ന് അദ്ദേഹം പറഞ്ഞു.