ലബനാനിൽ ഇസ്രയേൽ ആക്രമണത്തിൽ 36 പേർ കൊല്ലപ്പെട്ടു
Nov 26, 2024, 19:35 IST
ബെയ്റൂത്ത്: ലബനാനിൽ ഇസ്രയേൽ ആക്രമണത്തിൽ 36 പേർ കൊല്ലപ്പെട്ടു. 17 പേർക്ക് പരിക്കേറ്റു. തെക്കൻ, കിഴക്കൻ ലബനാനിലാണ് ആക്രമണങ്ങൾ നടന്നത്. കിഴക്കൻ ലബനീസ് ഗവർണറേറ്റായ ബാൽബേക്ക്-ഹെർമെലിൽ നടന്ന ആക്രമണത്തിൽ 11 പേരാണ് കൊല്ലപ്പെട്ടത്.
ഇതിൽ എട്ട് പേർ നാബി ചിറ്റിലെ റസിഡൻഷ്യൽ അപ്പാർട്ട്മെന്റിന് നേരെ നടന്ന ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഹെർമലിലാണ് മറ്റ് മൂന്ന് പേർ കൊല്ലപ്പെട്ടത്.
ഇതുകൂടാതെ കിഴക്കൻ ലബനാനിൽ നടന്ന ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. മരേക്ക് ഗ്രാമത്തിൽ മൂന്ന് പേരും ഐൻ ബാലിൽ രണ്ടും ഗാസിയേഹിൽ 10 പേരുമാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. ടയറിയിൽ നടന്ന വ്യോമാക്രമണത്തിൽ 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.