ഇസ്രയേല്‍ സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചതായി ലെബനന്‍ സൈന്യം
വീടുകളിലേയ്ക്ക് മടങ്ങുന്നവര്‍ക്കൊപ്പം ഹിസ്ബുള്ള പോരാളികള്‍ ഉണ്ടെന്ന് ആരോപിച്ചായിരുന്നു ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ത്തത്.
ഇസ്രയേല്‍ സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചതായി ലെബനന്‍ സൈന്യം. തെക്കന്‍ ലെബനനിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇസ്രയേലി സൈന്യം ആറ് വട്ടം വെടിയുതിര്‍ത്തെന്നാണ് ലെബനന്‍ സൈന്യം ആരോപിക്കുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ തെക്കന്‍ ലെബനനിലെ അതിര്‍ത്തി പ്രദേശങ്ങളിലേയ്ക്ക് മടങ്ങിയ ലൈബനീസ് വംശജര്‍ക്ക് നേരെ വെടിയുതിര്‍ത്തെന്നാണ് സൈന്യം ആരോപിക്കുന്നത്. വീടുകളിലേയ്ക്ക് മടങ്ങുന്നവര്‍ക്കൊപ്പം ഹിസ്ബുള്ള പോരാളികള്‍ ഉണ്ടെന്ന് ആരോപിച്ചായിരുന്നു ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ത്തത്.
ഇതിനിടെ ഇസ്രയേല്‍ സൈന്യം വീണ്ടും തെക്കന്‍ ലെബനനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. മുമ്പ് അധിനിവേശം നടത്തിയിട്ടില്ലാത്ത ഗ്രാമങ്ങളില്‍ നിന്ന് ലെബനന്‍ ജനതയോട് വിട്ടുനില്‍ക്കണമെന്ന് ഇസ്രയേല്‍ സൈന്യം ഉത്തരവിട്ടിട്ടുണ്ട്. ഏകദേശം 500 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള തെക്കന്‍ ലെബനനിലെ 62 ഗ്രാമങ്ങളില്‍ പ്രവേശിക്കുന്നതിനെതിരെയും ഇസ്രായേലി സൈനിക വക്താവ് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.