സുമാത്ര ദ്വീപിലെ സ്വർണ ഖനിയിൽ മണ്ണിടിഞ്ഞ് 15 മരണം

lanslide
lanslide

ജകാർത്ത: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലുള്ള അനധികൃത സ്വർണ ഖനിയിലുണ്ടായ മണ്ണിടിച്ചിലിൽ 15 പേർ മരിച്ചു. 25 പേർ മണ്ണിനടിയിൽ കുടുങ്ങിയതായും റിപ്പോർട്ടുണ്ട്. പരിക്കേറ്റ മൂന്നുപേരെ രക്ഷപ്പെടുത്തി. പടിഞ്ഞാറൻ സുമാത്രയിലെ സോലോക് ജില്ലയിലാണ് അപകടം.

ഖനനത്തിനിടെ കനത്ത മഴയെതുടർന്ന് തൊട്ടടുത്ത കുന്നിടിയുകയായിരുന്നെന്ന് പ്രാദേശിക ദുരന്ത നിവാരണ ഏജൻസി തലവൻ ഇർവാൻ എഫൻഡോയ് പറഞ്ഞു. പ്രദേശവാസികൾ തന്നെയാണ് ഇവിടെ യന്ത്രങ്ങളൊന്നുമില്ലാതെ ഖനനം നടത്തുന്നത്. പൊലീസിന്റെയും സൈന്യത്തിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം.

Tags