കു​വൈ​ത്തി​ലേ​ക്ക് ക​ട​ല്‍ വ​ഴി മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ച്ച ആ​റു പേ​ർ അറസ്റ്റിൽ

google news
drug arrest

കു​വൈ​ത്ത് സി​റ്റി : കു​വൈ​ത്തി​ലേ​ക്ക് ക​ട​ല്‍ വ​ഴി മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ച്ച ആ​റു പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 350 കി​ലോ ഹ​ഷീ​ഷ് ഇ​വ​രി​ൽ നി​ന്ന് പി​ടി​കൂ​ടി. ല​ഹ​രി​ക്ക​ട​ത്തു​കാ​രെ കു​റി​ച്ച വി​വ​രം ല​ഭി​ച്ച കു​വൈ​ത്ത് തീ​ര​ര​ക്ഷ സേ​ന സം​ഘ​ത്തെ പി​ന്തു​ട​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

തീ​ര​ര​ക്ഷ സേ​ന​യെ ക​ണ്ട ല​ഹ​രി​സം​ഘം ബോ​ട്ടു​ക​ൾ അ​തി​വേ​ഗ​ത്തി​ൽ ഓ​ടി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ഒ​രു​ങ്ങി​യെ​ങ്കി​ലും പി​ന്നീ​ട് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ക​ര​ക്കെ​ത്തി​ച്ച് ബോ​ട്ട് പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഹ​ഷീ​ഷ് ക​ണ്ടെ​ത്തി.

13 ബാ​ഗു​ക​ളി​ലാ​യി മ​റ്റ് വ​സ്തു​ക്ക​ള്‍ക്കൊ​പ്പം ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ല​ഹ​രി മ​രു​ന്നു​ക​ള്‍. പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്ത ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ഭി​ന​ന്ദി​ച്ചു. പ്ര​തി​ക​ളെ തു​ട​ര്‍ നി​യ​മ ന​ട​പ​ടി​ക​ള്‍ക്കാ​യി പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി.

Tags