കുവൈത്തിൽ ക്യാപ്റ്റഗൺ ഗുളികകളുമായി രണ്ടുപേർ പിടിയിൽ
Nov 30, 2024, 18:59 IST
കുവൈത്ത് സിറ്റി: അരലക്ഷം ക്യാപ്റ്റഗൺ ഗുളികകളുമായി രണ്ടുപേർ അറസ്റ്റിൽ. മയക്കുമരുന്ന് കടത്ത് തടയുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള പരിശ്രമത്തിന്റെ ഭാഗമായി മയക്കുമരുന്ന് വിരുദ്ധ പൊതു വകുപ്പ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കൂടുതൽ അന്വേഷണത്തിനും നിയമ നടപടികൾക്കുമായി പ്രതികളെയും പിടികൂടിയ മയക്കുമരുന്നും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
മയക്കുമരുന്ന് കടത്ത്, വിൽ്പന, ഉപയോഗം എന്നിവ തടയുന്നതിനും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനും കർശന നടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്തേക്കുള്ള മയക്കുമരുന്ന് ഒഴുക്ക് തടയുന്നതിനായി സുരക്ഷാ നടപടികൾ വർധിപ്പിക്കും. മയക്കുമരുന്നുമായി ബന്ധപ്പെട്ട സംശയാസ്പദമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു. എമർജൻസി നമ്പർ (112), 1884141 എന്ന നമ്പറുകളിൽ വിവരം അറിയിക്കാം.