ക്രിസ് ക്രിസ്റ്റോഫേഴ്സൺ അന്തരിച്ചു

singer
singer

വാഷിംങ്ടൺ: അമേരിക്കൻ ഗായകയും നടനുമായ ക്രിസ് ക്രിസ്റ്റോഫേഴ്സൺ അന്തരിച്ചു. 88 വയസ്സായിരുന്നു. ശനിയാഴ്ച്ച വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ക്രിസ്റ്റോഫേഴ്സൻ്റെ കുടുംബം ഞായറാഴ്ച അദ്ദേഹത്തിൻ്റെ മരണം സ്ഥിരീകരിച്ചു. കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടില്ല.

തന്റെ നാടൻ സം​ഗീത മികവാൽ പ്രശംസിക്കപ്പെട്ട ക്രിസ്റ്റോഫേഴ്സൺ യുഎസ് കൺട്രി ചാർട്ടുകളിൽ ഒന്നാമതെത്തിയിരുന്നു. സാഹിത്യ സമ്പുഷ്ടവും ലളിതമായി സംവദിക്കുന്നതുമായ രചനകൾ ഏറെ ജനപ്രീതി നേടിയിരുന്നു. ആഴവും പ്രതിബദ്ധതയും കൊണ്ട് നാടൻ സംഗീതത്തെ അദ്ദേഹം സന്നിവേശിപ്പിച്ചു. അദ്ദേഹത്തിൻ്റെ ഗാനങ്ങളുടെ കവർ പതിപ്പുകൾ ജാനിസ് ജോപ്ലിൻ, ഗ്ലാഡിസ് നൈറ്റ്, ജോണി കാഷ് എന്നിവരുൾപ്പെടെയുള്ള കലാകാരന്മാർ ഹിറ്റാക്കിയിരുന്നു.

Tags