സ്വിറ്റ്‌സര്‍ലന്‍ഡില്‍ കത്തി ആക്രമണം ; പ്രതി പിടിയില്‍

google news
police

വടക്കന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ സോഫിന്‍ഗെന്‍ പട്ടണത്തില്‍ കത്തിയാക്രമണം. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പരിക്കേറ്റവരുടെ എണ്ണമോ ആക്രമിയെ കുറിച്ചുള്ള വിശദാംശങ്ങളോ പൊലീസ് നല്‍കിയിട്ടില്ല. സൂറിച്ചില്‍ നിന്ന് ഏകദേശം 60 കിലോമീറ്റര്‍ പടിഞ്ഞാറ് ആര്‍ഗൗ കന്റോണിലെ റെയില്‍വേ സ്‌റ്റേഷനില്‍ ഒരു വഴിയാത്രക്കാരന് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്.
തുടര്‍ന്ന് കണ്ണില്‍ കണ്ടവരെയെല്ലാം ഇയാള്‍ പരിക്കേല്‍പ്പിച്ചു. രണ്ടു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് അക്രമിയെ പിടികൂടിയത്. ഇയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
 

Tags