സ്ഥാപിതമായതിന് ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കോവിഡെന്ന് കിം ജോങ് ഉന്‍
kim jong un

സിയോള്‍ : കോവിഡ് രാജ്യത്തിന് വലിയ കുഴപ്പമുണ്ടാക്കുന്നുവെന്ന് സമ്മതിച്ച്‌ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍.സ്ഥാപിതമായതിന് ശേഷം ഉത്തരകൊറിയ നേരിടുന്ന വലിയ പ്രതിസന്ധിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് ബാധിച്ച്‌ 21 പേര്‍ മരിച്ചതിന് പിന്നാലെയാണ് കിം ജോങ് ഉന്നിന്റെ പ്രതികരണം.

കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഉത്തരകൊറിയ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, രാജ്യത്ത് വ്യാപകമായി കോവിഡ് പരിശോധനയോ രോഗം സ്ഥിരീകരിച്ചവര്‍ക്ക് കൃത്യമായ ചികിത്സയോ നല്‍കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ അടിയന്തര യോഗം വിളിക്കാന്‍ കിം ജോങ് ഉന്‍ നിര്‍ദേശം നല്‍കി. രോഗമുണ്ടായ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധിക്കെതിരായ ഏകീകൃതമായ പോരാട്ടം വേണമെന്നും എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും കിം ജോങ് ഉന്‍ ആഹ്വാനം ചെയ്തു.

Share this story