സംസ്‌കാരചടങ്ങിൽ കെയ്റ്റ് മിഡിൽടൺ അണിഞ്ഞത് എലിസബത്ത് രാജ്ഞിയുടെ ചോക്കറും ഇയർ റിങ്‌സും
elizabeth

എലിസബത്ത് രാജ്ഞിക്ക് വിങ്ങുന്ന മനസ്സോടെ വിട നല്‍കി വില്ല്യം രാജകുമാരന്റെ പത്‌നി കെയ്റ്റ് മിഡില്‍ടണ്‍. വില്ല്യമിനും മക്കള്‍ക്കൊപ്പം കറുത്ത വസ്ത്രം ധരിച്ചാണ് കെയ്റ്റ് ചടങ്ങുകള്‍ക്ക് എത്തിയത്. എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി അവരുടെ ആഭരണങ്ങളും കെയ്റ്റ് അണിഞ്ഞിരുന്നു.

മധ്യത്തില്‍ ഡയമണ്ട് ക്ലാസ്പുള്ള ഒരു പേള്‍ ചോക്കറാണ് കെയ്റ്റ് ധരിച്ചത്. നാലു തട്ടുകളുള്ള ഈ ചോക്കര്‍ 1983-ല്‍ ബംഗ്ലാദേശില്‍ നടന്ന പരിപാടിയിലാണ് എലിസബത്ത് രാജ്ഞി ധരിച്ചിരുന്നത്. ഇതിനൊപ്പം രാജ്ഞിയുടെ പേള്‍ ഡ്രോപ് ഇയര്‍ റിങ്‌സും കെയ്റ്റിന്റെ കാതിലുണ്ടായിരുന്നു. 1947-ല്‍ നടന്ന എലിസബത്ത് രാജ്ഞിയുടെ വിവാഹത്തിന് സമ്മാനമായി ലഭിച്ചതാണ് ആ ഇയര്‍ റിങ്‌സ്.

കറുപ്പ് നിറത്തിലുള്ള കോട്ട് ഡ്രസ്സും മൂടുപടമുള്ള കറുപ്പ് തൊപ്പിയും അണിഞ്ഞാണ് കെയ്റ്റ് ചടങ്ങിനെത്തയത്. നേരത്തെ ബക്കിങ്ഹാം കൊട്ടാരത്തില്‍ നടന്ന ലഞ്ച് റിസപ്ഷനിലും രാജ്ഞിയുടെ ആഭരണമാണ് കെയ്റ്റ് ഉപയോഗിച്ചത്. അന്ന് പേള്‍ നെക്ക്‌ലെസ് ആണ് അണിഞ്ഞത്.

കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിനാണ് എലിസബത്ത് രാജ്ഞി അന്തരിച്ചത്. ബ്രിട്ടീഷ് രാജഭരണത്തിലെ ഏറ്റവും നീണ്ട കാലയളവെന്ന റെക്കോഡിട്ടാണ് ബ്രിട്ടന്റെയും 14 കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ രാജ്ഞിയായ എലിസബത്തിന്റെ അന്ത്യം. 

Share this story