ലോകത്തിലെ ഏറ്റവും പ്രായമേറിയ പുരുഷൻ ജോൺ ടിന്നിസ് വുഡ് അന്തരിച്ചു

John Tinniswood, the world's oldest man, has died
John Tinniswood, the world's oldest man, has died

ലണ്ടൻ: ലോകത്തിലെ ഏറ്റവും പ്രായമേറിയ പുരുഷൻ ജോൺ ടിന്നിസ് വുഡ് നിര്യാതനായി. 112 ആം വയസ്സിൽ ആയിരുന്നു അന്ത്യം. 1912 ഓഗസ്‍റ്‍റ്‍ 26 ന് ടിന്നിസ് വുഡിൻറെ ജനനം. ഈ വർഷം ഏപ്രിലിൽ ആണ് അദ്ദേഹത്തെ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സ് ലോകത്തിലെ ഏറ്റവും പ്രായമേറിയ പുരുഷനായി അംഗീകരിച്ചത്. ഇംഗ്ലണ്ടിലെ സൗത്ത്പോർട്ടിലെ ഒരു കെയർ ഹോമിൽ വെച്ചായിരുന്നു അന്ത്യം.

രണ്ട് ലോകമഹായുദ്ധങ്ങൾ ഉൾപ്പെടെ നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായ മനുഷ്യനാണ് കാലയവനികക്കുള്ളിൽ മറഞ്ഞത്. സംഗീതത്താലും സ്നേഹത്താലും ചുറ്റപ്പെട്ടാണ് ടിന്നിസ് വുഡ് തന്റെ അവസാന കാലഘട്ടം അദ്ദേഹം ചെലവഴിച്ചതെന്ന് കുടുംബം പങ്കുവെച്ചു. വർഷങ്ങളോളം അദ്ദേഹത്തെ പരിചരിച്ചവരോട് അവർ നന്ദി പറയുകയും ചെയ്തു.

Tags