ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിലും ജോ ബൈഡന്‍ പങ്കെടുക്കും

joe-biden
joe-biden

നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിലും ജോ ബൈഡന്‍ പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി

പരമ്പരാഗത രീതിയില്‍ ജനുവരിയില്‍ ചിട്ടയോടെയുള്ള അധികാര കൈമാറ്റം ബൈഡന്‍ ഉറപ്പാക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിലും ജോ ബൈഡന്‍ പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ജനാധിപത്യ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയാണ് ഇതെന്ന് വിവരിച്ചുകൊണ്ടാണ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ ബൈഡന്‍ പങ്കെടുക്കുന്നതെന്നും വൈറ്റ് ഹൗസ് വിശദീകരിച്ചു.

പ്രസിഡന്റ് ബൈഡന്‍ മാത്രമല്ല നിലവിലെ പ്രഥമ വനിത ജില്‍ ബൈഡനും ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങുകളില്‍ പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ആന്‍ഡ്രൂ ബെറ്റ്‌സ് വ്യക്തമാക്കി.

Tags