ഇസ്രയേല്‍-ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ജോ ബൈഡന്‍ ; പിന്നാലെ ലെബനനില്‍ ഇസ്രയേല്‍ ആക്രമണം

joe-biden
joe-biden

രാവിലെ നാലു മണി മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് ബൈഡന്റെ പ്രഖ്യാപനം.

ഇസ്രയേല്‍-ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ബുധനാഴ്ച പ്രാദേശിക സമയം രാവിലെ നാലു മണി മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് ബൈഡന്റെ പ്രഖ്യാപനം. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും ലെബനന്റെ താല്‍ക്കാലിക പ്രധാനമന്ത്രി നജീബ് മിക്കാറ്റിയുമായും സംസാരിച്ചതായും ബൈഡന്‍ വ്യക്തമാക്കി.


എന്നാല്‍ ബൈഡന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ ലെബനീസ് തലസ്ഥാനം ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയായിരുന്നു ഇസ്രയേല്‍ ആക്രമണം. പ്രദേശത്ത് നിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രയേല്‍ നടത്തിയ ആക്രമണം ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഹമാസ് വെടിനിര്‍ത്തല്‍ ലംഘിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാനും അറബ് രാജ്യങ്ങളും ഇതുവരെ വെടിനിര്‍ത്തല്‍ നടപടികളോട് പ്രതികരിച്ചിട്ടില്ല.

Tags