ജബലിയ അഭയാർഥി ക്യാമ്പിൽ 24 മണിക്കൂറിനിടെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 700 ലധികം പേർ
Dec 5, 2023, 18:04 IST
ഗസ്സ: താൽക്കാലിക വെടിനിർത്തൽ അവസാനിച്ചയുടൻ ഗസ്സയിലുടനീളം നടത്തുന്ന കൂട്ടക്കുരുതി മൂന്നാംദിനവും തുടർന്ന് ഇസ്രായേൽ സേന. വടക്കൻ ഗസ്സയിലെ ജബലിയ അഭയാർഥി ക്യാമ്പിൽ രണ്ടാംദിനവും നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേർ കൊല്ലപ്പെട്ടു.
ഖാൻ യൂനുസിലും റഫയിലുമടക്കം 24 മണിക്കൂറിനിടെ 700 പേരെയാണ് സൈന്യം കൂട്ടക്കൊല ചെയ്തതെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. അൽഫലൂജയിൽ നടത്തിയ ആക്രമണത്തിൽ പ്രമുഖ ഫലസ്തീൻ ശാസ്ത്രജ്ഞൻ സൂഫിയാൻ തായിഹും കുടുംബവും കൊല്ലപ്പെട്ടു.