സെർബിയയിലെ ഇസ്രായേൽ എംബസിക്ക് നേരെ ആക്രമണം

tff

ബെൽഗ്രേഡ്: സെർബിയയിലെ ഇസ്രായേൽ എംബസിക്ക് നേരെ ആക്രമണം. എംബസിക്ക് കാവൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥന് നേരെയാണ് ആക്രമണം ഉണ്ടായത്. പിന്നീട് അക്രമിയെ ഏറ്റുമുട്ടലിൽ സുരക്ഷാസേന വധിച്ചു.

ഗാർഡ് റൂമിന് സമീപത്തെത്തിയ അക്രമി മ്യൂസിയത്തിലേക്കുള്ള വഴി ചോദിക്കുകയും തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥന് നേരെ അമ്പെയ്ത ശേഷം നിരവധി തവണ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥന്‍റെ കഴുത്തിലാണ് അമ്പ് തറച്ചത്.

ഗുരുതര പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥനെ ബെൽഗ്രേഡിലെ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കുകയും കഴുത്തിൽ തറച്ച അമ്പ് നീക്കം ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

സംഭവുമായി ബന്ധപ്പെട്ട് സംഭവ സ്ഥലത്ത് നിന്ന് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ വിദേശ ഭീകരസംഘടനകൾക്ക് ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്.

അതേസമയം, സെർബിയക്കെതിരെ നടന്നത് ഭീകരാക്രമണമാണെന്ന് ആഭ്യന്തര മന്ത്രി ഇവിക ഡാസിക് വ്യക്തമാക്കി.

Tags