ലെബനനിൽ ഹിസ്ബുല്ല കേന്ദ്രങ്ങളിൽ ആക്രമണം നടത്തി ഇസ്രയേൽ
Oct 1, 2024, 18:22 IST
ലെബനനിൽ ഹിസ്ബുല്ല കേന്ദ്രങ്ങളിൽ ആക്രമണം നടത്തി ഇസ്രയേൽബെയ്റൂട്ട്: ലെബനനിൽ കരയുദ്ധം തുടങ്ങി ഇസ്രയേൽ. തെക്കൻ ലെബനനിൽ ഹിസ്ബുല്ല കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. വടക്കൻ അതിർത്തി ഇസ്രായേൽ യുദ്ധമേഖലയായി പ്രഖ്യാപിച്ചു. അതിർത്തി ഒഴിപ്പിച്ചു.
ബെയ്റൂട്ടിൽ ആക്രമണം തുടരുകയാണ് ഇസ്രേയേൽ. ഇന്നലെ രാത്രിയും ഹിസ്ബുല്ല കേന്ദ്രങ്ങളിൽ ആക്രമണമുണ്ടായി. തിങ്കളാഴ്ച മാത്രം 95 പേരാണ് ലെബനനിൽ കൊല്ലപ്പെട്ടത്. 172 പേർക്ക് പരിക്കേറ്റു. കരയുദ്ധത്തിന് തയ്യാറാണെന്ന് ഹിസ്ബുല്ലയും പ്രതികരിച്ചു.