ദമാസ്‌കസില്‍ ഇറാന്‍ കോണ്‍സുലേറ്റിന് നേരെ ആക്രമണം ; അഞ്ചു പേര്‍ കൊല്ലപ്പെട്ടു

google news
iran

സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസില്‍ ഇറാന്‍ കോണ്‍സുലേറ്റിന് നേരെ ആക്രമണം. മിസൈല്‍ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍  ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കമാന്ററുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്ന് ഇറാന്‍ ആരോപിച്ചു.
ഇറാന്‍ എംബസിക്ക് സമീപത്തുള്ള കെട്ടിടത്തിന് നേരെയാണ് ആക്രമണം നടന്നത്. കോണ്‍സുലേറ്റ് കെട്ടിടമാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ കെട്ടിടം പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കമാന്റര്‍ മുഹമ്മദ് റേസ സഹേദിയടക്കമുള്ളവര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ആക്രമണം സംബന്ധിച്ച് ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags