ഇസ്രായേലിനെ ആക്രമിച്ചാൽ ഇറാൻ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരും : മുന്നറിയിപ്പുമായി യു.എസ്

us
us

വാഷിങ്ടൺ ഡി.സി: പശ്ചിമേഷ്യയിൽ ഇസ്രായേൽ കൂടുതൽ രാജ്യങ്ങളെ ആക്രമണത്തിലേക്കും യുദ്ധത്തിലേക്കും വലിച്ചിഴക്കുമ്പോൾ പിന്തുണ പ്രഖ്യാപിച്ച് യു.എസ്.

ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള എല്ലാ അവകാശവുമുണ്ടെന്നും അതിന് യു.എസിന്‍റെ പിന്തുണയുണ്ടെന്നും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ആസ്റ്റിൻ പ്രസ്താവനയിൽ പറഞ്ഞു. ഇസ്രായേലിനെ നേരിട്ട് ആക്രമിച്ചാൽ ഇറാൻ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.

'ഒക്ടോബർ ഏഴിന് സമാനമായ മറ്റൊരു ആക്രമണം നടക്കാതിരിക്കാനും വടക്കൻ ഇസ്രായേലിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ഹിസ്ബുല്ലയുടെ ആക്രമണോപാധികൾ തകർക്കേണ്ടത് ആവശ്യകതയാണ്.

Tags