ഇറാൻ മിസൈൽ ആക്രമണം ; ബങ്കറുകളിൽ അഭയം തേടിയത് ഒരുകോടി ഇസ്രായേൽ പൗരന്മാർ

iran
iran

തെ​ൽഅ​വീ​വ്: ഇസ്രായേലിനെ ഭീതിയിലാഴ്ത്തി ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിനിടെ ഏകദേശം ഒരുകോടി ഇസ്രായേൽ പൗരന്മാർ ബങ്കറുകളിൽ അഭയം തേടിയതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്സ്. ഇസ്രായേലിന് നേരെ 181 ബാലിസ്റ്റിക് മിസൈലുകളാണ് ചൊവ്വാഴ്ച രാത്രി ഇറാൻ തൊടുത്തുവിട്ടതെന്നും സൈന്യം അറിയിച്ചു.

അമേരിക്കയുടെ സഹായത്തോടെ ഈ മിസൈലുകളിൽ അധികവും പ്രതിരോധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു. അതിനിടെ, മധ്യ ഇസ്രായേലിലെ ഗദേരയിലെ ഒരു സ്കൂൾ റോക്കറ്റ് ആക്രമണത്തിൽ തകർന്നു. റോക്കറ്റ് പതിച്ചതിന്റെ ഫോട്ടോകളും വിഡിയോകളും പുറത്തുവിട്ടിട്ടുണ്ട്.

സ്കൂൾ കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചുവെങ്കിലും ആർക്കും പരിക്കില്ലെന്ന് ഇസ്രായേൽ ഹോം ഫ്രണ്ട് കമാൻഡ് മേധാവി മേജർ ജനറൽ റാഫി മിലോ പറഞ്ഞു. വെസ്റ്റ്ബാങ്കിൽ ഒരു ഫലസ്തീൻ പൗരൻ കൊല്ലപ്പെടുകയും രണ്ട് ഇസ്രായേലികൾക്ക് പരിക്കേൽക്കുകയും ചെയ്തതായി ടൈംസ് ഓഫ് ഇസ്രായേൽറിപ്പോർട്ട് ചെയ്തു.

Tags