ഇസ്രയേലിനെതിരെ ഇറാന്റെ മിസൈല്‍ വര്‍ഷം ; ലെബനനില്‍ ജനങ്ങള്‍ പടക്കം പൊട്ടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്

lebanon
lebanon

ഇസ്രയേലിനെതിരെ ഇറാന്‍ ബാലസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതിന് പിന്നാലെ ലെബനനില്‍ ജനങ്ങള്‍ തെരുവില്‍ ആഹ്‌ളാദം പ്രകടിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ബെയ്‌റൂത്തില്‍ ആളുകള്‍ പടക്കങ്ങള്‍ പൊട്ടിച്ചാണ് ഇറാന്റെ ആക്രമണത്തില്‍ ആഹ്‌ളാദം പ്രകടിപ്പിച്ചതെന്നാണ് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്.


ഗാസയിലെയും ലെബനനിലെയും ജനങ്ങളെയും ഹമാസ്, ഹിസ്ബുള്ള, ഐആര്‍ജിസി നേതാക്കളെയും കമാന്‍ഡര്‍മാരെയും കൂട്ടക്കൊല ചെയ്തതിന് മറുപടിയായാണ് ആക്രമണമെന്ന് ഇറാന്‍ വ്യക്തമാക്കിയതായും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇസ്രായേലിലെ പ്രധാനപ്പെട്ട സൈനിക, സുരക്ഷാ ലക്ഷ്യങ്ങളിലേക്ക് ഡസന്‍ കണക്കിന് ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചതായി ഇറാന്‍ അവകാശപ്പെട്ടു
ഏതാണ്ട് 400ല്‍ അധികം ബാലസ്റ്റിക് മിസൈലുകള്‍ ഇറാന്‍ തൊടുത്തതായാണ് റിപ്പോര്‍ട്ട്.

Tags