സഹോദരനെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ഇന്ത്യന്‍ വംശജന്‍ ആത്മഹത്യ ചെയ്തു

google news
gun

സഹോദരനെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ഇന്ത്യന്‍ വംശജനായ യുവാവ് ന്യൂയോര്‍ക്കില്‍ ജീവനൊടുക്കി. ഇയാളുടെ ആക്രമണത്തില്‍ ഇവരുടെ അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. കരംജിത് മുള്‍ട്ടാനി (33)യാണ് സഹോദരന്‍ വിപന്‍പാലിനെ(27) ഞായറാഴ്ച റിച്ച്മണ്ട് ഹില്‍ പരിസരത്തുള്ള ഇവരുടെ വീട്ടില്‍ വച്ച് വെടിവച്ചുകൊലപ്പെടുത്തിയ ശേഷം രണ്ടു കിലോമീറ്റര്‍ അകലെയുള്ള ഒരു സ്ഥലത്തു വച്ച് സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്‌തെന്ന് പൊലീസ് പറഞ്ഞു.
വെടിവയ്പ്പിനെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ഇവരുടെ വീട്ടിലെത്തിയത്. വെടിയേറ്റ നിലയില്‍ വിപിന്‍പാലിനെ കണ്ടെത്തിയത്. വയറ്റില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തിയ ഇവരുടെ അമ്മയായ 52 വയസ്സുകാരിയെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കരംജിതിനെ തെരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ മൃതദേഹത്തിന് സമീപത്തു നിന്ന് തോക്കും ലഭിച്ചതായി പൊലീസ് അറിയിച്ചു. അമ്മ അപകട നില തരണം ചെയ്തു.
 

Tags