ഐക്യരാഷ്ട്രസഭയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ ഗാസയില്‍ കൊല്ലപ്പെട്ടു

google news
gaza camp

ഐക്യരാഷ്ട്രസഭയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ ഗാസയില്‍ കൊല്ലപ്പെട്ടു. ഉദ്യോഗസ്ഥന്‍ സഞ്ചരിച്ചിരുന്ന വാഹനം റാഫയില്‍ വെച്ച് ആക്രമിക്കപ്പെടുകയായിരുന്നു. അതേസമയം, കൊല്ലപ്പെട്ടയാളുടെ ഐഡന്റിറ്റി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇന്ത്യയില്‍ നിന്നുള്ളയാളാണെന്നും മുന്‍ ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥനാണെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

യുണൈറ്റഡ് നേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റിയിലെ (ഡിഎസ്എസ്) സ്റ്റാഫ് അംഗമായിരുന്നു കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്‍. ഇസ്രായേല്‍ഹമാസ് സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ഗാസയിലെ അന്താരാഷ്ട്ര യുഎന്‍ ജീവനക്കാര്‍ക്കിടയിലെ ആദ്യത്തെ അപകടമാണിത്. റഫയിലെ യൂറോപ്യന്‍ ആശുപത്രിയിലേക്ക് പോകുന്നതിനിടെ യുഎന്‍ വാഹനം ഇടിച്ചുണ്ടായ സംഭവത്തില്‍ മറ്റൊരു ഡിഎസ്എസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. 
സംഭവത്തില്‍ ദു:ഖം രേഖപ്പെടുത്തി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് രം?ഗത്തെത്തി. യുഎന്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ എല്ലാ ആക്രമണങ്ങളെയും അപലപിക്കുന്നുവെന്നും സമഗ്രമായ അന്വേഷണം വേണമെന്നും സെക്രട്ടറി ജനറലിന്റെ ഡെപ്യൂട്ടി വക്താവ് ഫര്‍ഹാന്‍ ഹഖ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. കൊല്ലപ്പെട്ട ജീവനക്കാരന്റെ കുടുംബത്തിന് ഗുട്ടെറസ് അനുശോചനം അറിയിച്ചു.

Tags