ഇന്ത്യന്‍ അമേരിക്കക്കാര്‍ കമല ഹാരിസിന് വോട്ട് ചെയ്യാന്‍ മടിക്കുന്നു ; ഡെമോക്രാറ്റിക് കമ്മ്യൂണിറ്റി നേതാവ്
വാഷിങ്ടന്‍: ഇന്ത്യന്‍ അമേരിക്കക്കാര്‍ കമല ഹാരിസിന് വോട്ട് ചെയ്യാന്‍ മടിക്കുന്നതായി ഡെമോക്രാറ്റിക് കമ്മ്യൂണിറ്റി നേതാവ് സ്വദേശ് ചാറ്റര്‍ജി. കാലിഫോര്‍ണിയയിലെ മുന്‍ അറ്റോര്‍ണി ജനറല്‍ റോളില്‍ പ്രവര്‍ത്തിച്ചിട്ടും കാര്യമായ പ്രവര്‍ത്തികളൊന്നും ചെയ്തിട്ടില്ലെന്ന കാരണത്താലാണ് വോട്ട് ചെയ്യാന്‍ ഇന്ത്യന്‍ അമേരിക്കക്കാര്‍ മടിക്കുന്നതെന്നാണ് സ്വദേശ് ചാറ്റര്‍ജി പറയുന്നത്.
ഡെമോക്രാറ്റിക് കമ്മ്യൂണിറ്റി ഇന്ത്യന്‍ അമേരിക്കന്‍സ് ഫോര്‍ ഹാരിസ് എന്ന ഗ്രൂപ്പുണ്ടാക്കിയെന്നും നോര്‍ത്ത് കരോലിന ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വൈസ് പ്രസിഡന്റിന് പിന്തുണ നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു.
കമല ഹാരിസിനെ നന്നായി അറിയാത്തതിനാല്‍ കമ്മ്യൂണിറ്റി ഹാരിസിനെ അംഗീകരിക്കാന്‍ മടിക്കുന്നുവെന്നും അതേസമയം ഹാരിസ് അറ്റോര്‍ണി ജനറല്‍ എന്ന നിലയില്‍ ഇന്ത്യന്‍ അമേരിക്കന്‍ അടിത്തറ ഉണ്ടാക്കിയിട്ടില്ലെന്നും സെനറ്റര്‍ എന്ന നിലയില്‍ കമ്മ്യൂണിറ്റിയുടെ ഏതെങ്കിലും പരിപാടികള്‍ക്കോ ഹാരിസ് ഭാഗമായിട്ടില്ലെന്നും സ്വദേശ് ചാറ്റര്‍ജി കൂട്ടിച്ചേര്‍ത്തു.