തന്നെ ഇല്ലാതാക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍
Imran Khan

തന്നെ വകവരുത്താനുള്ള ഗൂഢാലോചനകള്‍ നടക്കുന്നുണ്ടെന്ന് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ആരാണ് ഇതിന് പിന്നിലെന്ന് തനിക്ക് കൃത്യമായ ധാരണയുണ്ടെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

‘തന്നെ കൊല്ലാനുള്ള ഗൂഢാലോചന പാകിസ്താനിലും വിദേശത്തും നടക്കുന്നുണ്ട്. ഗൂഡാലോചനക്ക് പിന്നില്‍ ആരാണെന്ന കൃത്യമായ ധാരണ എനിക്കുണ്ട്’ അദ്ദേഹം പറഞ്ഞു. തന്നെ കൊല്ലാന്‍ ശ്രമിക്കുന്നവര്‍ ആരാണെന്ന് പറഞ്ഞുള്ള വിഡിയോ റെക്കോഡ് ചെയ്തിട്ടുണ്ടെന്നും താന്‍ കൊല്ലപ്പെട്ടാല്‍ ആ വിഡിയോ പുറത്ത് വരുമെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയില്‍ സംസാരിക്കവേയാണ് പാക് മുന്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍.

നേരത്തെ പ്രധാനമന്ത്രി പദത്തില്‍ നിന്ന് പുറത്താകുന്നതിന് തൊട്ടുമുന്‍പും, തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അതിനുപിന്നില്‍ വിദേശശക്തികളുണ്ടെന്നും അമേരിക്കയെ പരോക്ഷമായി സൂചിപ്പിച്ച് ഇമ്രാന്‍ ആരോപണങ്ങളുന്നയിച്ചിരുന്നു. അവസാന പന്ത് വരെ കളിക്കും എന്ന ഇമ്രാന്റെ ക്രിക്കറ്റ് സമവാക്യം രാഷ്ട്രീയത്തിലും അലയടിച്ചെങ്കിലും അടിപതറിയ ഇമ്രാന് രാജിയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നു.

Share this story