തടവറക്ക് നിലവാരമില്ല, അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ വേണം ; ഇംറാൻ ഖാൻ കോടതിയിൽ
ഇസ്ലാമാബാദ്: ജയിലിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനും ഭാര്യയും കോടതിയെ സമീപിച്ചു. ഇസ്ലാമാബാദ് ഹൈകോടതിയിലാണ് ഇരുവരും ഹരജി സമർപ്പിച്ചത്.
റാവൽപിണ്ടിയിലെ അഡിയാല ജയിലിലാണ് ഇംറാൻ ഖാനെയും ഭാര്യ ബുഷ്റ ബീബിയെയും ഒരു വർഷത്തിലേറെയായി തടവിലിട്ടിരിക്കുന്നത്.
അതിനിടെ, ഇംറാൻ ഖാന്റെ പാകിസ്താൻ തഹരീകെ ഇൻസാഫ് പാർട്ടി (പി.ടി.ഐ)ക്ക് സംവരണ സീറ്റുകൾ അനുവദിച്ച വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിലാവൽ ഭൂട്ടോ സർദാരിയുടെ നേതൃത്വത്തിലുള്ള പാകിസ്താൻ പീപ്ൾസ് പാർട്ടി സുപ്രീംകോടതിയിൽ ഹരജി നൽകി.