ഇറാന്റെ നിലനില്‍പ്പിന് ഭീഷണിയായാല്‍ നയങ്ങളില്‍ മാറ്റം വരുത്തും ; മുന്നറിയിപ്പുമായി ഇറാന്‍ പരമോന്നത നേതാവ്

iran

ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം ശക്തമായിരിക്കെ കടുത്ത ഭാഷയില്‍ മറുപടി നല്‍കി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖൊമൈനിയുടെ ഉപദേശകന്‍ കമല്‍ ഖരാസി. ഇറാന്റെ നിലനില്‍പ്പിനെ ബാധിക്കുമെങ്കില്‍ ആണവായുധ നയങ്ങളില്‍ മാറ്റം വരുത്താന്‍ രാജ്യം മടിക്കില്ലെന്നാണ് ഖരാസി മുന്നറിയിപ്പ് നല്‍കിയത്. 'ആണവായുധം നിര്‍മ്മിക്കാനുള്ള ആലോചന ഞങ്ങള്‍ക്കില്ല. പക്ഷേ ഇറാന്റെ നിലനില്‍പ്പിന് ഭീഷണിയായാല്‍ നയങ്ങളില്‍ മാറ്റം വരുത്തുകയല്ലാതെ മറ്റ് മാര്‍ഗമുണ്ടാകില്ല'; കമല്‍ ഖരാസി പറഞ്ഞു.


ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം അതിന്റെ ഏറ്റവും ഉയര്‍ന്ന നിലയില്‍ തുടരുകയാണ്. സിറിയയുടെ തലസ്ഥാനമായ ദമാസ്‌കസിലെ ഇറാന്‍ നയതന്ത്രകാര്യാലയത്തിന് നേരെ ഇസ്രയേല്‍ ബോംബാക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായി ഇസ്രയേലിന് നേരെ ഇറാന്‍ മിസൈല്‍ ആക്രമണവും നടത്തിയിരുന്നു. സയണിസ്റ്റ് ഭരണകൂടം (ഇസ്രായേല്‍) ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയാല്‍, ഞങ്ങളുടെ പ്രതിരോധം മാറുമെന്നും ഖരാസി കൂട്ടിച്ചേര്‍ത്തു.

Tags