ഹോങ്കോങ്ങിൽ മാധ്യമപ്രവർത്തകരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു
ഹോങ്കോങ്ങിൽ രണ്ട് മാധ്യമപ്രവർത്തകരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. 1997 ൽ നഗരം ചൈനീസ് ഭരണത്തിന് കീഴിൽ വന്നതിന് ശേഷം ആദ്യമായാണ് രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷാ വിധിയുണ്ടാകുന്നത്. രാജ്യദ്രോഹക്കുറ്റത്തിന് അടച്ച് പൂട്ടിയ മാധ്യമസ്ഥാപനമായ സ്റ്റാന്റ് ന്യൂസിലെ രണ്ട് മുൻ എഡിറ്റർമാരെയാണ് ഹോങ്കോങ് കോടതി ശിക്ഷിച്ചത്. സ്റ്റാന്റ് ന്യൂസ് മുൻ എഡിറ്റർ ഇൻ ചീഫ് ചുങ് പുയ്-കുവെൻ, മുൻ ആക്ടിങ് എഡിറ്റർ-ഇൻ-ചീഫ് പാട്രിക് ലാം എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.
2021ൽ അടച്ച സ്റ്റാന്റ് ന്യൂസ്, 2019ലെ ചൈനീസ് വിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ശ്രമിച്ച സർക്കാരിനെ പരസ്യമായി വിമർശിച്ചിരുന്നു. ഒരുകാലത്ത് ഹോങ്കോങ്ങിലെ പ്രധാന ഓൺലൈൻ ന്യൂസ് ചാനൽ ആയിരുന്നു സ്റ്റാന്റ് ന്യൂസ്. 2020 ൽ ചാലിൽ നടത്തിയ റൈഡും സ്വത്തുക്കൾ മരവിപ്പിക്കലും സ്റ്റാന്റ് ന്യൂസ് അടച്ച് പൂട്ടുന്നതിന് കാരണമായി.
രാജ്യദ്രോഹപരമായ പ്രസിദ്ധീകരണങ്ങൾ പുനർനിർമിക്കുന്നതിനുമുള്ള ഗൂഢാലോചനയിൽ പങ്കെടുത്തെന്ന് ആരോപിച്ചാണ് ചുങിനും ലാമിനും എതിരെ കുറ്റം ചുമത്തിയത്.