ശൈത്യകാലത്ത് സാധാരണ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ള പകര്‍ച്ചവ്യാധിയാണ് എച്ച്എംപിവി ; ലോകാരോഗ്യ സംഘടന

HMPV
HMPV

ഡല്‍ഹി: ശൈത്യകാലത്ത് സാധാരണ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ള പകര്‍ച്ചവ്യാധിയാണ് എച്ച്എംപിവിയെന്നും ഭൂരിഭാഗം പേരിലും ജലദോഷം പോലെ നേരിയ അണുബാധ മാത്രമാണുണ്ടാകുകയെന്നും ലോകാരോഗ്യ സംഘടന. ചൈനയില്‍ ഉള്‍പ്പെടെ ആഗോളതലത്തില്‍ എച്ച്എംപിവി പടരുന്നുവെന്ന പ്രചരണത്തിനിടെയാണ് ലോകാരോഗ്യ സംഘടനയുടെ വിശദീകരണം.

സീസണല്‍ ഇന്‍ഫ്‌ലുവന്‍സ, റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ് (ആര്‍എസ്വി), ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി), മൈകോപ്ലാസ്മ ന്യുമോണിയ തുടങ്ങിയവ അപകടകാരികളല്ലാത്ത സ്ഥിരം ശൈത്യകാല രോഗങ്ങളാണ്. അപൂര്‍വം ചില കേസുകളില്‍ മാത്രമാണ് ബ്രോങ്കൈറ്റിസ്, ന്യുമോണിയ തുടങ്ങിയ രോഗങ്ങളിലേക്ക് ഇവ എത്തുന്നത്. എന്നാല്‍, ഇത്തവണ അത്തരം അസാധാരണ വ്യാപനം ആഗോളതലത്തില്‍ ഒരിടത്തും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Tags