ഭാര്യ ബുഷ്‌റ ബീബിയെ ജയിലില്‍ വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിച്ചു; ആരോപണവുമായി ഇമ്രാന്‍ ഖാന്‍

google news
imran

തന്റെ ഭാര്യയും മുന്‍ പ്രഥമ വനിതയുമായ ബുഷ്‌റ ബീബിയെ വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിച്ചതായി പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. സബ് ജയിലാക്കി മാറ്റിയ സ്വകാര്യ വസതിയില്‍ വച്ചായിരുന്നു ആക്രമണ ശ്രമമെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. 190 മില്യണ്‍ പൗണ്ടിന്റെ തോഷഖാന അഴിമതിക്കേസിന്റെ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു വെളിപ്പെടുത്തല്‍.

ജഡ്ജി നാസിര്‍ ജാവേദ് റാണയോടായിരുന്നു വെളിപ്പെടുത്തല്‍ നടത്തിയത്. അഡിയാല ജയിലിലാണ് ഇമ്രാന്‍ ഖാനെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ബുഷ്‌റയ്ക്ക് എന്തെങ്കിലും ദോഷം സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം പാകിസ്ഥാന്‍ ആര്‍മി ചീഫ് അസിം മുനീര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ബുഷ്‌റ ബീവിയുടെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കകളുണ്ടെന്നും പരിശോധിക്കുന്ന ഡോക്ടര്‍മാരെ വിശ്വാസമില്ലെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.

Tags