ഓസ്ട്രിയന്‍ കലാകാരന്‍ ഹെര്‍മന്‍ നീച്ച്‌ അന്തരിച്ചു

google news
hermenneech

വിയന്ന : മനുഷ്യ രക്തവും ജീവികളുടെ മൃതദേഹാവശിഷ്ടങ്ങളും ഉള്‍പ്പെടുന്ന പെയിന്റിംഗുകളിലൂടെയും കലാപ്രകടനങ്ങളിലൂടെയും പ്രശസ്തനായ ഓസ്ട്രിയന്‍ കലാകാരന്‍ ഹെര്‍മന്‍ നീച്ച്‌ ( 83 ) അന്തരിച്ചു.ഏറെ കാലമായി അസുഖ ബാധിതനായിരുന്നു.

1960കളില്‍ രൂപപ്പെട്ട, ജീവികളുടെ മൃതദേഹാവശിഷ്ടങ്ങളും രക്തവും ചെളിയും മറ്റും കൊണ്ട് കലാസൃഷ്ടികള്‍ക്ക് രൂപം നല്‍കുന്ന ' ആക്ഷനിസ്റ്റ് " എന്ന നൂതന ആശയങ്ങളുടെ വക്താക്കളായ കലാസംഘത്തില്‍പ്പെട്ടയാളായിരുന്നു ഹെര്‍മന്‍. ഹെര്‍മന്റെ സൃഷ്ടികള്‍ പലപ്പോഴും വിവാദങ്ങള്‍ക്കും വഴിവച്ചു.

ഏറ്റവും ഒടുവില്‍, 2015ല്‍ ഹെര്‍മന്‍ ഇറ്റലിയില്‍ നടത്തിയ എക്സിബിഷനില്‍ ജീവനറ്റ മൃഗങ്ങളെ ക്രൂശീകരിക്കപ്പെട്ട മാതൃകയില്‍ ചിത്രീകരിച്ചത് മൃഗസംരക്ഷണ പ്രവര്‍ത്തകരില്‍ നിന്നും മതവിഭാഗങ്ങളില്‍ നിന്നും ഒരു പോലെ വിമര്‍ശനത്തിനിടെയാക്കി. ഓസ്ട്രിയയിലും ഇറ്റലിയിലുമായി ഹെര്‍മന്റെ സൃഷ്ടികള്‍ക്കായി രണ്ട് മ്യൂസിയങ്ങള്‍ ഉണ്ട്.

Tags