പ്രതിവർഷം 90,000 വിസ ഇന്ത്യക്കാർക്കായി അനുവദിക്കാൻ ജർമനി

visa
visa

ന്യൂഡൽഹി :പ്രതിവർഷം ഇന്ത്യയിൽ നിന്നുമുള്ളവർക്ക് അനുവദിക്കുന്ന വിസയുടെ എണ്ണം ഉയർത്താൻ  ജർമനി തീരുമാനം . ഇരുപതിനായിരത്തിൽ നിന്ന് 90,000 ആയാണ്‌ വിസകളുടെ എണ്ണം ഉയർത്തുന്നത്‌.

വിദഗ്ധ തൊഴിൽമേഖലയിൽ നിന്നുള്ളവരുടെ വിസയാണ് കുത്തനെ ഉ‍യർത്താൻ ഉദ്ദേശിച്ചിരിക്കുന്നത്. പതിനെട്ടാമത് ‘ഏഷ്യ പസഫിക് കോൺ‌ഫറൻസ് ഓഫ് ജർമൻ ബിസിനസി’ലാണ്‌ വിസകളുടെ എണ്ണം വർധിപ്പിക്കുന്ന കാര്യം അറിയിച്ചത്‌.
 

Tags