പലസ്തീനിലെ ഗാസയിൽ തീപിടിത്തം; 10കുട്ടികൾ ഉൾപ്പെടെ 21 പേർ മരിച്ചു

gaza
മരിച്ചവരിൽ 10 പേർ കുട്ടികളാണ്. നിരവധി പേർക്ക്  പരിക്കേറ്റിട്ടുണ്ട്.

ഗാസ :പലസ്തീനിലെ ഗാസയിലെ ബലിയ അഭയാർഥി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ 21 പേർ മരിച്ചു. അഭയാർഥി ക്യാമ്പിലെ വീട്ടിൽ നിന്നും പാചക വാതകം ചോർന്നതാണ് തീപിടിത്തതിന് കാരണം.

മരിച്ചവരിൽ 10 പേർ കുട്ടികളാണ്. നിരവധി പേർക്ക്  പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരാമെന്ന് പലസ്ഥീൻ ആരോഗ്യ വിഭാഗം വ്യക്തമാക്കി. തീ നിയന്ത്രണ വിധേയമാക്കിയത് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് .

Share this story