ഈസ്റ്റര്‍ ദിനത്തില്‍ യുദ്ധവിരുദ്ധ സന്ദേശം നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പ
ഫ്രാന്‍സിസ്‌ മാര്‍പാപ്പയെ ശസ്ത്രക്രിയക്ക് വിധേയനാക്കി

ഈസ്റ്റര്‍ ദിനത്തില്‍ യുദ്ധവിരുദ്ധ സന്ദേശം നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഈസ്റ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനെതിരായ നിലപാട് ആവര്‍ത്തിച്ചത്. 

യുക്രൈനിലെ മരിയുപോള്‍ നഗരത്തിലെ മേയറടക്കം വത്തിക്കാനിലെ ചടങ്ങില്‍ പങ്കെടുത്തു. യുക്രൈനൊപ്പമാണ് എല്ലാവരും. യുക്രൈനു വേണ്ടിയാണ് പ്രാര്‍ത്ഥന. ധീരരായിരിക്കൂ…. ഈ രാത്രി ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെതാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

യേശുദേവന്റെ ത്യാഗോജ്ജ്വലമായ കുരിശു മരണത്തിന്റെയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും സ്മരണ പുതുക്കിയാണ് ഒരു ഈസ്റ്റര്‍ കൂടി കടന്നുവരുന്നത്. ദേവാലങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും തിരു കര്‍മ്മ ചടങ്ങുകളും നടന്നു. 

ഓശാന ഞായറോടെ ആരംഭിച്ച വിശുദ്ധവാരത്തിന് ഈസ്റ്ററോടെ സമാപനമാകുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷവും പ്രതീകത്മകമായാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നത്. ഇത്തവണ പള്ളികളില്‍ നടന്ന പതിരാ കുര്‍ബാനകളില്‍ വിശ്വാസി സമൂഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു.

Share this story