വിമാനത്തിൽ യാത്രയ്ക്കിടെ വാതിൽ തുറക്കാൻ ശ്രമിച്ച കനേഡിയൻ പൗരൻ പിടിയിൽ

flight
flight

ടെക്സസ്: ടെക്‌സസിലേക്കുള്ള യാത്രയ്ക്കിടെ അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ പരിഭ്രാന്തി പടർത്തി യാത്രക്കാരൻ. കനേഡിയൻ പൗരനായ ഇയാൾ വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിക്കുകയും, ജീവനക്കാരെ ആക്രമിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞയാഴ്ച അമേരിക്കൻ എയർലൈൻസ് 1915 വിമാനം മിൽവാക്കിയിൽ നിന്ന് പുറപ്പെട്ടപ്പോൾ യാത്രക്കാരൻ ക്യാബിൻ ക്രൂവിനെ സമീപിച്ച് വിമാനത്തിന്റെ വാതിൽ തുറക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് അയാൾ വാതിലിനടുത്തേക്ക് ചെന്ന് സ്വയം തുറക്കാൻ ശ്രമിച്ചു.

Tags