ചൈനയിലെ ഭക്ഷ്യ മാർക്കറ്റിലുണ്ടായ തീപിടിത്തത്തിൽ എട്ട് മരണം

The young man's head caught fire while repairing a car in Malappuram
The young man's head caught fire while repairing a car in Malappuram

ബെയ്ജിങ് : വടക്കൻ ചൈനയിലെ ഭക്ഷ്യ മാർക്കറ്റിലുണ്ടായ തീപിടിത്തത്തിൽ എട്ടു പേർ മരിച്ചു. തീപിടിത്തത്തിൽ 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പേ‍ാ‍ട്ട് ചെയ്തു.

ഷാങ്‌ജിയാകു നഗരത്തിലെ ലിഗുവാങ് മാർക്കറ്റിലാണ് തീപിടിത്തം ഉണ്ടായത്. മണിക്കൂറുകൾക്കകം തന്നെ തീ അണച്ചതായി സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷിച്ചുവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

സൂപ്പർമാർക്കറ്റുകളെക്കാൾ കുറഞ്ഞ വിലക്ക് സാധനങ്ങൾ വാങ്ങുന്നവരാൽ നിറഞ്ഞ പരമ്പരാഗത വിപണികളിലൊന്നിലാണ് തീപിടുത്തമുണ്ടായത്. 2011ൽ പ്രവർത്തനമാരംഭിച്ച ലിഗുവാങ് മാർക്കറ്റിൽ പഴങ്ങളും കടൽ വിഭവങ്ങളും മുതൽ ഇലക്ട്രോണിക്സ് വരെയുള്ള ഉൽപന്നങ്ങളുമാണ് വിൽക്കുന്നത്.

Tags